മാഞ്ചസ്റ്റർ: സമൂഹമാധ്യമത്തിലൂടെ വംശീയ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കുറ്റത്തിന് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വെൻ താരം എഡിസണ് കവാനിക്കെതിരേ എഫ്എ അന്വേഷണം പ്രഖ്യാപിച്ചു. ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിൽ കവാനി ഉപയോഗിച്ച സ്പാനിഷ് ചൊല്ലാണ് പ്രശ്നകാരണം. ഈ സന്ദേശം കവാനി നീക്കം ചെയ്തിട്ടുണ്ട്.
പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരായ എവേ ജയത്തിൽ കവാനി ഇരട്ട ഗോൾ നേടിയിരുന്നു. സ്റ്റോപേജ് ടൈമിൽ കവാനി നേടിയ ഗോളിൽ 3-2നായിരുന്നു യുണൈറ്റഡിന്റെ ജയം. രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. ചെൽസിയുമായി ഗോൾരഹിത സമനില പാലിച്ച ടോട്ടനം ഹോട്സ്പർ പോയിന്റ് ടേബിളിൽ 21 പോയിന്റുമായി തലപ്പത്തെത്തി.