+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ലാ​നു ജ​യം, യു​വെ കു​ടു​ങ്ങി ‌

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തു​ള്ള എ​സി മി​ലാ​നു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ 20ന് ​ഫി​യൊ​റെ​ന്‍റീ​ന​യെ​യാ​ണ് മി​ലാ​ൻ കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, നി​ല
മി​ലാ​നു ജ​യം, യു​വെ കു​ടു​ങ്ങി ‌
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തു​ള്ള എ​സി മി​ലാ​നു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ 2-0ന് ​ഫി​യൊ​റെ​ന്‍റീ​ന​യെ​യാ​ണ് മി​ലാ​ൻ കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നെ 1-1 ന് ​ബെ​നെ​വെ​ന്‍റൊ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​വ​ച്ച് സ​മ​നി​ല​യി​ൽ പി​ടി​ച്ചു കെ​ട്ടി. 21-ാം മി​നി​റ്റി​ൽ ആ​ൽ​വാ​രൊ മൊ​റാ​ട്ട​യി​ലൂ​ടെ മു​ന്നി​ൽ ക​ട​ന്ന യു​വ​ന്‍റ​സി​നെ 45+3-ാം മി​നി​റ്റി​ൽ ലെ​റ്റി​സ്യ നേ​ടി​യ ഗോ​ളി​ൽ ബെ​നെ​വെ​ന്‍റൊ ഒ​പ്പം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 23 പോ​യി​ന്‍റാ​ണ് എ​സി മി​ലാ​നു​ള്ള​ത്. ഇ​ന്‍റ​ർ(18 പോ​യി​ന്‍റ്), സ​സോ​ളൊ (18), റോ​മ (17), യു​വ​ന്‍റ​സ് (17) എ​ന്നി​വ​യാ​ണ് യ​ഥാ​ക്രം തു​ട​ർ​ന്നു​ള്ള അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.