മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ എവേ പോരാട്ടത്തിൽ ബയേണ്‍ മ്യൂണിക്കിനു ജയം. 3-1ന് വൂൾവ്സ്ബർഗിനെയാണ് ബയേണ്‍ കീഴടക്കിയത്. കോമാൻ, ലെവൻഡോവ്സ്കി, ഗഗ്ലസ് കോസ്റ്റ എന്നിവരായിരുന്നു ബയേണിന്റെ ഗോൾ നേട്ടക്കാർ. ലീഗിൽ ഒന്‍പത് മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി ബയേണ്‍ ഒന്നാമത് തുടരുന്നു.