സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. ഇന്ന് ഇന്ത്യക്കു ജയിക്കാൻ സാധിച്ചില്ലെങ്കിൽ പരന്പര ഓസ്ട്രേലിയ സ്വന്തമാക്കും.
ആദ്യ ഏകദിനത്തിൽ 66 റണ്‍സിന്റെ ജയം നേടിയ ഓസ്ട്രേലിയ പരന്പരയിൽ 1-0നു മുന്നിലാണ്. 2019ൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ 1-0നു പിന്നിൽനിന്നശേഷം 2-1നു പരന്പര സ്വന്തമാക്കിയ ചരിത്രമുണ്ട്. എന്നാൽ, അന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്ട്രേലിയയ്ക്കൊപ്പമില്ലായിരുന്നു. അന്ന് ഇന്ത്യക്കു കരുത്തേകിയ രോഹിത് ശർമയും ഭുവനേശ്വർ കുമാറും ഇന്ന് ടീമിലില്ലെന്നതും ശ്രദ്ധേയം.
ഇന്ത്യയുടെ പ്രശ്നം
അഞ്ച് സ്പെഷലിസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. ബാറ്റു ചെയ്യുന്ന മറ്റാർക്കും ബൗളിംഗിൽ ഒരു കൈ സഹായം നൽകാൻ സാധിക്കില്ല. ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാകാത്തതാണ് ഈ പ്രശ്നത്തിനു കാരണം. രവീന്ദ്ര ജഡേജ ഓൾ റൗണ്ടർ ആണെങ്കിലും കാര്യങ്ങൾ ശുഭകരമല്ല. ആദ്യ മത്സരത്തിൽ നവ്ദീപ് സൈനി 29 റണ്‍സ് എടുത്ത് പുറത്താകാതെനിന്നെങ്കിലും കൂറ്റൻ ലക്ഷ്യങ്ങൾ പിന്തുടരുന്പോൾ അതിൽ കാര്യമില്ലെന്ന് തെളിഞ്ഞു.
പിഴ ശിക്ഷയും
ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിനു പിന്നാലെ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴശിക്ഷയും. ടീം അംഗങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയൊടുക്കണം. പുതിയ നിയമമനുസരിച്ച് ടീം അംഗങ്ങളെല്ലാം പിഴയൊടുക്കണം. നേരത്തെ ക്യാപ്റ്റൻമാർക്ക് മാത്രമായിരുന്നു ശിക്ഷ.