നേപ്പിൾസ് (ഇറ്റലി): അന്തരിച്ച ഇതിഹാസ താരം ഡിയേഗോ മാറഡോണയുടെ അനുസ്മരണാർഥം അദ്ദേഹത്തിന്റെ 10-ാം നന്പർ ജഴ്സി അണിഞ്ഞ് ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി. യുവേഫ യൂറോപ്പ ലീഗിൽ ക്രൊയേഷ്യൻ സംഘമായ റിയേകയ്ക്കെതിരേ തങ്ങളുടെ ഹോം മത്സരത്തിലായിരുന്നു നാപ്പോളി മാറഡോണയുടെ 10-ാം നന്പർ ജഴ്സി അണിഞ്ഞത്. മാറഡോണയുടെ മരണത്തിനുശേഷം നാപ്പോളി കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു. 2-0ന് നാപ്പോളി ജയം സ്വന്തമാക്കി.
1984-1991 കാലഘട്ടത്തിൽ നാപ്പോളിയുടെ താരമായിരുന്ന മാറഡോണയോടുള്ള ബഹുമാനാർഥം ക്ലബ് അദ്ദേഹം അണിഞ്ഞ 10-ാം നന്പർ ജഴ്സി റിട്ടയർ ചെയ്തിരുന്നു. നാപ്പോളിയുടെ 94 വർഷ ചരിത്രത്തിനിടെ റിട്ടയർ ചെയ്ത ഏക ജഴ്സി നന്പറും ഇതാണ്.