റിയോ ഡി ഷാനെറോ: വിടവാങ്ങിയ ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഫുട്ബോൾ മാന്ത്രികൻ പെലെ. “നമ്മളിരുവരും ഒരുദിവസം ആകാശത്ത് പന്തു തട്ടും” എന്നായിരുന്നു മാറഡോണയുടെ വിയോഗവാർത്തയെക്കുറിച്ച് പെലേയുടെ പ്രതികരണം. എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും ആണ് നഷ്ടമായത്. ഒരുപാട് പറയാനുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ എന്നതാണ് ഇപ്പോൾ പറയാനുള്ളത്. ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തു തട്ടും- പെലെ ട്വീറ്റ് ചെയ്തു.
ലോകഫുട്ബോളിലെ ഈ ഇതിഹാസ താരങ്ങൾ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരസ്പരബഹുമാനവും എന്നും പുലർത്തിയിരുന്നു.
ലോകഫുട്ബോളിലെ ഈ ഇതിഹാസ താരങ്ങൾ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരസ്പരബഹുമാനവും എന്നും പുലർത്തിയിരുന്നു.