മഡ്ഗാവ്: ഐഎസ്എല്‍ ഫുട്ബോളില്‍ അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ 2-2ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു.
സീസണിലെ ആദ്യ ജയമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹമാണ് 90-ാം മിനിറ്റില്‍ ഇദ്രിസ് സൈല നേടിയ തകര്‍പ്പന്‍ ഗോളില്‍ തകര്‍ന്നത്. രണ്ടു ഗോളിനു മുന്നില്‍നിന്നശേഷമാണ് നോര്‍ത്ത്ഈസ്റ്റ് മികച്ചൊരു തിരിച്ചുവരവിലൂടെ സമനില പിടിച്ചത്. ആദ്യ പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകള്‍.
കഴിഞ്ഞ ആദ്യ കളിയില്‍ ഗോളടിക്കാന്‍ മറന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ തുടക്കത്തിലേ വലകുലുക്കി. അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ സിഡോന്ച ബ്ലാസ്റ്റേഴ്സ്് ആഗ്രഹിച്ച തുടക്കം നല്കി. 45+1-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ഗാരി ഹൂര്പ്പര് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയര്‍ത്തി.
51-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയ നോര്‍ത്ത്ഈസ്റ്റ് പോരാട്ടം അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി. ക്വെസി അപ്പിയയാണ് ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. എന്നാല്‍ അപ്പിയയുടെ കിക്ക് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഇതില്‍ ആശ്വാസം കണ്ട് കളിച്ച ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് അവസാന മിനിറ്റില്‍ ഗോളെത്തി.