ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പുതിയ സ്വതന്ത്ര ചെയർമാനായി ന്യൂസിലൻഡുകാരൻ ഗ്രെഗ് ബാർക്ലെയെ തെരഞ്ഞെടുത്തു. രണ്ട് റൗണ്ട് വോട്ടിംഗിനുശേഷമാണു ബാർക്ലെയെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ചെയർമാന്റെ വരവ്. ഐസിസി ചെയർമാനാകുന്ന ആദ്യ ന്യൂസിലൻഡുകാരനാണ്.