ദുബായ്: ഐസിസിയുടെ ഈ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരപട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സ്പിന്നർ ആർ. അശ്വിനും. ഇവർക്കു പുറമേ ജോ റൂട്ട് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസണ് (ന്യൂസിലൻഡ്), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), എബി ഡിവില്യേഴ്സ് (ദക്ഷിണാഫ്രിക്ക), കുമാർ സംഗക്കാര (ശ്രീലങ്ക) എന്നിവരും പട്ടികയിലുണ്ട്.
വോട്ടിംഗിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 വിഭാഗങ്ങളിലും കോഹ്ലിക്ക് നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിനും കോഹ്ലിയുടെ പേരുണ്ട്. അഞ്ച് വിഭാഗങ്ങളിൽ കോഹ്ലിക്ക് നാമനിർദേശം ലഭിച്ചെന്നതും ശ്രദ്ധേയം. ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും നാമനിർദേശം ലഭിച്ചു.
ക്രിക്കറ്റിന്റെ മൂന്നു വിഭാഗങ്ങളിലും അന്പതിലധികം ശരാശരിയുള്ള താരമാണു കോഹ്ലി. രാജ്യാന്തര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ ഇതുവരെ ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. സച്ചിൻ തെണ്ടുൽക്കർ (100), റിക്കി പോണ്ടിംഗ് (71) എന്നിവർ മാത്രമാണു കോഹ്ലിക്കു മുന്നിലുള്ളത്.
അതേസമയം, വനിതാ വിഭാഗത്തിൽ ഈ ദശാബ്ദത്തിലെ മികച്ച താരത്തിനുള്ള നാമനിർദേശ പട്ടികയിൽ ഇന്ത്യയുടെ മിതാലി രാജ് ഉൾപ്പെട്ടു.
നാമനിർദേശം ലഭിച്ച ഇന്ത്യൻ താരങ്ങൾ- പുരുഷതാരം: വിരാട് കോഹ്ലി, ആർ. അശ്വിൻ. ഏകദിനം: കോഹ്ലി, രോഹിത് ശർമ, എം.എസ്. ധോണി. ടെസ്റ്റ്: കോഹ്ലി. ട്വന്റി-20: കോഹ്ലി, രോഹിത് ശർമ. ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്: കോഹ്ലി, എം.എസ്. ധോണി. വനിതാ താരം: മിതാലി രാജ്. വനിതാ ഏകദിന താരം: മിതാലി രാജ്, ജൂലൻ ഗോസ്വാമി.