കോൽക്കത്ത: അടുത്ത വർഷം ആദ്യം ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അഞ്ച് ട്വന്റി-20 മത്സരം കളിക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരന്പരയിൽ നാല് ടെസ്റ്റും മൂന്ന് ഏകദിനവും ഉൾപ്പെടുമെന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കി.