സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവർ മത്സരത്തിനുള്ള പുതിയ ജഴ്സി ശിഖർ ധവാൻ ഇന്നലെ പുറത്തുവിട്ടു. 1992 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ അണിഞ്ഞ ജഴ്സി അനുസ്മരിപ്പിക്കുന്നതാണു പുതിയ ഡിസൈൻ. ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇന്ത്യ അണിയുക പുതിയ ജഴ്സിയാണ്.
2018-19ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീം അണിഞ്ഞത് അവരുടെ 1987 ലോകകപ്പ് ജഴ്സിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനായിരുന്നു.
2018-19ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീം അണിഞ്ഞത് അവരുടെ 1987 ലോകകപ്പ് ജഴ്സിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനായിരുന്നു.