+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​​​​ന്നും ഇ​​​​​ന്നും ഇ​​​​​ബ്ര!

നാ​​​​​പ്പോ​​​​​ളി: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പ്രാ​​​​​യം ഒ​​​​​രു സം​​​​​ഖ്യ​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നു വീ​​​​​ണ്ടും വീ​​​​​ണ്ടും തെ​​​​​ളി
അ​​​​​ന്നും ഇ​​​​​ന്നും  ഇ​​​​​ബ്ര!
നാ​​​​​പ്പോ​​​​​ളി: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പ്രാ​​​​​യം ഒ​​​​​രു സം​​​​​ഖ്യ​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നു വീ​​​​​ണ്ടും വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ച്ച് എ​​​​​സി മി​​​​​ലാ​​​​​ന്‍റെ സ്വീ​​​​​ഡി​​​​​ഷ് സൂ​​​​​പ്പ​​​​​ർ താ​​​​​രം സ്ലാ​​​​​ട്ട​​​​​ൻ ഇ​​​​​ബ്രാ​​​​​ഹി​​​​​മോ​​​​​വി​​​​​ച്ച് ഗോ​​​​​ള​​​​​ടിയ​​​​​ജ്ഞം തു​​​​​ട​​​​​രു​​​​​ന്നു. മു​​​​​പ്പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​ബ്രാ​​​​​ഹി​​​​​മോ​​​​​വി​​​​​ച്ച് ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​ൻ, എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ നാ​​​​​പ്പോ​​​​​ളി​​​​​യെ 3-1നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. 10 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് നാ​​​​​പ്പോ​​​​​ളി​​​​​യു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ സാ​​​​​ൻ പൗ​​​​​ലോ​​​​​യി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​ൻ സീ​​​​​രി എ​​​​​യി​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. 20, 54 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളിൽ ഇ​​​​​ബ്ര വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​. ജെ​​​​​ൻ​​​​​സ് പീ​​​​​റ്റ​​​​​ർ ഹ്യൂ​​​​​ഗ് (90+5-ാം മി​​​​​നി​​​​​റ്റ്) സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​ടെ ഗോ​​​​​ൾപ​​​​​ട്ടി​​​​​ക പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി.

റൊ​​​​​മേ​​​​​ലു ലു​​​​​കാ​​​​​ക്കു​​​​​വി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ ക​​​​​രു​​​​​ത്തി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ 4-2ന് ​​​​​ടു​​​​​റി​​നോ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. സ​​​​​സോ​​​​​ളൊ, എ​​എ​​​​​സ് റോ​​​​​മ എ​​​​​ന്നി​​​​​വ​​​​​യും ജ​​​​​യം നേ​​​​​ടി. ലീ​​​​​ഗി​​​​​ൽ എ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 20 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി എ​​​​​സി മി​​​​​ലാ​​​​​നാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്. സ​​​​​സോ​​​​​ളൊ (18), എ​​എ​​സ് റോ​​​​​മ (17), യു​​​​​വ​​​​​ന്‍റ​​​​​സ് (16) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

അ​​​​​ന്നൊ​​​​​രു​​​​​ നാ​​​​​ൾ...

2010 ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ നാ​​​​​പ്പോ​​​​​ളി​​​​​യെ സാ​​​​​ൻ പൗ​​ലോ​​യി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​ൻ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ഴും സ്ലാ​​​​​ട്ട​​​​​ൻ ഇ​​​​​ബ്രാ​​​​​ഹി​​​​​മോ​​​​​വി​​​​​ച്ച് ഗോ​​​​​ൾ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​ണു ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​ന്ന് ബ്ര​​​​​സീ​​​​​ൽ താ​​​​​ര​​​​​മാ​​​​​യ റോ​​​​​ബീ​​​​​ഞ്ഞോ​​​​​യും ഇ​​​​​ബ്രാ​​​​​ഹി​​​​​മോ​​​​​വി​​​​​ച്ചും വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ എ​​​​​സി മി​​​​​ലാ​​​​​ന്‍റെ ജ​​​​​യം 2-1ന് ​​​​​ആ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ എ​​​​​സ​​​​​ക്കി​​​​​യേ​​​​​ൽ ലാ​​​​​വേ​​​​​സി​​​​​യാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​പ്പോ​​​​​ളി​​​​​യു​​​​​ടെ ഗോ​​​​​ൾനേ​​​​​ട്ട​​​​​ക്കാ​​​​​ര​​​​​ൻ.

മു​​​​​പ്പ​​​​​ത്താ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ റോ​​​​​ബീ​​​​​ഞ്ഞോ 2010 മു​​​​​ത​​​​​ൽ 2015വ​​​​​രെ മി​​​​​ലാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ബ്ര​​​​​സീ​​​​​ൽ ക്ല​​​​​ബ്ബാ​​​​​യ സാ​​​​​ന്‍റോ​​​​സി​​​​​ലാ​​​​​ണ്. മു​​​​​പ്പ​​​​​ത്ത​​​​​ഞ്ചു​​​​​കാ​​​​​ര​​​​​നാ​​​​​യ ലാ​​​​​വേ​​​​​സി 2019 ന​​​​​വം​​​​​ബ​​​​​റോ​​​​​ടെ ക​​​​​ളി​​​​​ക്ക​​​​​ള​​​​​ം വിട്ടു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, 2010 മു​​​​​ത​​​​​ൽ 12വ​​​​​രെ എ​​​​​സി മി​​​​​ലാ​​​​​നി​​​​​ൽ ക​​​​​ളി​​​​​ച്ച ഇ​​​​​ബ്ര​​​​​ഹി​​​​​മോ​​​​​വി​​​​​ച്ച് പി​​​​​എ​​​​​സ്ജി​​​​​യി​​​​​ലും (2012-16) മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ലും (2016-18), ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ് ഗാ​​​​​ല​​​​​ക്സി​​​​​യി​​​​​ലും (2018-20) പ​​​​​ന്തു​​​​​ത​​​​​ട്ടി​​​​​യ​​​​​ശേ​​​​​ഷം 2020ൽ ​​​​​മി​​​​​ലാ​​​​​നി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി, അ​​​​​തും പ്രാ​​​​​യ​​​​​ത്തെ വെ​​​​​ല്ലു​​​​​ന്ന സി​​​​​നി​​​​​മാ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മാ​​​​​യ ബെ​​​​​ഞ്ച​​​​​മി​​​​​ൻ ബ​​​​​ട്ട​​​​​ൻ സ്റ്റൈ​​​​​ലി​​​​​ൽ.