ലണ്ടൻ: 2020 എടിപി ഫൈനൽസ് സിംഗിൾസ് കിരീടം റഷ്യയുടെ ഡാനിൽ മെദ്വദേവിന്. യുഎസ് ഓപ്പണ്‍ ജേതാവായ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയാണു റഷ്യൻ താരം ഫൈനലിൽ കീഴടക്കിയത്. സ്കോർ: 4-6, 7-6 (7-2), 6-4. 2009നുശേഷം എടിപി കിരീടം നേടുന്ന ആദ്യ റഷ്യക്കാരനാണ് മെദ്വദേവ്.
കിരീടത്തിലേക്കുള്ള യാത്രയിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ തുടങ്ങിയവരെ മെദ്വദേവ് കീഴടക്കിയിരുന്നു. ഫൈനലിൽ കീഴടക്കിയ തീം ലോക മൂന്നാം നന്പർ താരവുമാണ്. ഇതോടെ റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള താരങ്ങളെ തോൽപ്പിച്ച് എടിപി കിരീടം നേടുന്ന ലോകത്തിലെ നാലാമത്തെ താരം എന്ന റിക്കാർഡും സ്വന്തമാക്കി.
അടുത്ത വർഷം മുതൽ ഇറ്റലിയിലെ ടൂറിനിലാണ് എടിപി മത്സരം അരങ്ങേറുക. 12 വർഷത്തിനു ശേഷമാണ് എടിപി ഫൈനൽസ് ബ്രിട്ടനു പുറത്ത് നടക്കുന്നത്.