ബര്‍ലിന്‍: ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹലാന്‍ഡിന് 2020ലെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ്. ബൊറൂസിയ ഡോര്‍ട്മുണ്ടിനായി തുടരുന്ന മികവാണ് താരത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ജനുവരിയിലാണ് ഹലാന്‍ഡ് ഡോര്‍ട്മുണ്ടില്‍ ചേര്‍ന്നത്.
യൂറോപ്പിലെ പ്രധാന ലീഗുകളിലെ അണ്ടര്‍ 21 താരങ്ങള്‍ക്കുള്ളതാണ് പുരസ്കാരം. ബാഴ്സലോണയുടെ അന്‍സു ഫാറ്റി, ബയേണ്‍ മ്യൂണിക്കിന്റെ അല്‍ഫോന്‍സോ ഡേവിസ് എന്നിവരെ പിന്തള്ളിയാണ് ഹലാന്‍ഡ് പുരസ്കാരം നേടിയത്.
കഴിഞ്ഞ സീസണില്‍ വിവിധ മത്സരങ്ങളില്‍നിന്നായി 44 ഗോളാണ് യുവതാരം നേടിയത്. ഇതില്‍ 16 എണ്ണം ഡോര്ട്മുണ്ടിനുവേണ്ടിയായിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ ഓസ്ട്രിയന്‍ ക്ലബ് സാല്സ്ബര്ഗില്നിന്നാണ് താരം ബുണ്ടസ് ലിഗ ക്ലബ്ബിലെത്തിയത്.
ഈ സീസണില്‍ 20കാരനായ താരം 11 കളിയില്‍ 11 ഗോള്‍ നേടിയിട്ടുണ്ട്. ഇതിലെ നാലു ഗോളുകള്‍ ചാമ്പ്യന്‍സ് ലീഗിലായിരുന്നു. എട്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍നിന്നായി 10 ഗോളും ഡോര്‍ട്മുണ്ടിനായി 29 മത്സരങ്ങളില്‍നിന്നായി 27 ഗോളും താരം സ്വന്തമാക്കി.അത്ലറ്റിക്കോ മാഡ്രിഡിന്റെ ജോവോ ഫെലിക്സാണ് കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരം നേടിയത്.