ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്കു ജയം. ജയത്തോടെ ചെല്‍സി പോയിന്റ് നിലയില്‍ ഒന്നാമതെത്തി. എവേ മത്സരത്തില്‍ ചെല്‍സി 2-0ന് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 10-ാം മിനിറ്റില്‍ ഫെഡറികോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ചെല്‍സിയുടെ രണ്ടാം ഗോള്‍ 65-ാം മിനിറ്റില്‍ ടാമി ഏബ്രഹാം നേടി. ഒമ്പത് കളിയില്‍ 18 പോയിന്റാണ് ചെല്‍സിക്ക്.