വാസ്കോ ഡ ഗാമ (ഗോവ): ഐഎസ്എല്‍ ഫുട്ബോള്‍ ഏഴാം സീസണ് പോരാട്ടങ്ങള്‍ക്കായി മുംബൈ സിറ്റി എഫ്സിയും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും അടിമുടി മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. രണ്ടു ക്ലബ്ബും പുതിയ പരിശീലകര്‍ക്കു കീഴിലാണു പോരാട്ടത്തിനൊരുങ്ങുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്കു പരിചിതനായ സെര്‍ജിയോ ലൊബേറയാണ് മുംബൈയുടെ പരിശീലകന്. എഫ്സി ഗോവയുടെ പരിശീലകനായിരുന്നു ലൊബേറ. ഗോവ ആദ്യമായി ഐഎസ്എല്‍ കിരീടമുയര്‍ത്തിയത് ഈ സ്പാനിഷ് കോച്ചിന്റെ കീഴിലാണ്. സ്പെയിനില്‍നിന്നുള്ള മുപ്പത്തിയഞ്ചുകാരനായ ജെറാര്‍ഡ് നൂസ് ആണു നോര്‍ത്ത്ഈസ്റ്റിന്റെ പരിശീലകന്. കൗമാരത്തില്‍തന്നെ ഫുട്ബോള്‍ പരിശീലകനായി എത്തിയ ആളാണു നൂസ്. ഇംഗ്ലണ്ട്, കൊറിയ, ഓസ്ട്രേലിയ, ആഫ്രിക്ക, സ്പെയിന്, കസാഖിസ്ഥാന്‍, സ്വീഡന് എന്നിവടങ്ങളിലെ ക്ലബ്ബുകളില്‍ സഹപരിശീലകനായും ടെക്നിക്കല്‍ ഡയറക്ടറായും മുഖ്യപരിശീലകനായും സേവനമനുഷ്ഠിച്ചശേഷമാണു നോര്‍ത്ത്ഈസ്റ്റ് പരിശീലകനായി എത്തുന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു തവണ മാത്രം പ്ലേ ഓഫിലെത്തിയിട്ടുള്ള മുംബൈ സിറ്റി ഈ സീസണില്‍ രണ്ടും കല്പിച്ചാണ് എത്തുന്നത്. അതിനായി പുതിയ തന്ത്രങ്ങള്‍ മെനയാന്തന്നെ എഫ്സി ഗോവയുടെ പരിശീലനായിരുന്ന സെര്‍ജിയോ ലൊബേറയെ നിയമിച്ചു. കൂടാതെ പുതിയ കളിക്കാരെയുമെത്തിച്ചിട്ടുണ്ട്. ലൊബേറയുടെ കീഴില്‍ ആക്രമണ ഫുട്ബോളാണ് ഇത്തവണ മുംബൈ ലക്ഷ്യമിടുന്നത്. ലോബറയ്ക്കൊപ്പം ഗോവയില്‍നിന്ന് കുറച്ചു കളിക്കാരെയും മുംബൈക്കു സ്വന്തമാക്കാനായി.
ബര്‍ത്തലോമിയോ ഒഗ്ബച്ചെയും ആഡം ലെ ഫോണ്ട്രയുമാകും മുംബൈയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക.
കഴിഞ്ഞ സീസണുകളിലെല്ലാം നല്ല കളി കാഴ്ചവയ്ക്കുന്ന ടീമാണെങ്കിലും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന് ഈ മികവ് കിരീടത്തിലെത്തിക്കാനായിട്ടില്ല. 2018-19ല്‍ എല്‍കോ ഷട്ടോരിയുടെ കീഴില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ സീസണില്‍ ആദ്യ ആറു മത്സരങ്ങളില്‍ രണ്ടു ജയവും നാലു സമനിലകളുമായി തോല്‍വി അറിയാതെ തുടങ്ങിയ നോര്‍ത്ത്ഈസ്റ്റിന് ഈ മികവ് അടുത്ത ഘട്ടത്തില്‍ പുലര്‍ത്താനായില്ല. ഒടുവില്‍ ടീം ഒമ്പതാം സ്ഥാനക്കാരായി. പരിശീലകനായി പരിചയസമ്പത്തുള്ള നൂസിന്റെ കീഴില്‍ ഇത്തവണ മികച്ചൊരു സീസണാണു പ്രതീക്ഷിക്കുന്നത്. വിദേശ കളിക്കാരുടെ മികവിനെയാണ് ഇത്തവണ നോര്‍ത്ത്ഈസ്റ്റ് കൂടുതല്‍ ആശ്രയിക്കുക. സ്ട്രൈക്കര്‍മാരായ ഇദ്രിസ സൈല, കെവേസി അപ്പിയ എന്നിവരിലാണു നോര്‍ത്ത്ഈസ്റ്റിന്റെ പ്രതീക്ഷ.