ദുബായ്: കോമണ്‍വെൽത്ത് ഗെയിംസിൽ ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റും മത്സരയിനമാകുന്നു. 2022 ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിലാണു വനിതാ ട്വന്റി-20 ക്രിക്കറ്റ് അരങ്ങേറുക. യോഗ്യതാ മത്സരങ്ങൾ 2022 ജനുവരി 31നകം പൂർത്തിയാക്കും. യോഗ്യതാ മത്സരങ്ങളിൽ ജേതാക്കളാകുന്ന ഒരു ടീമും 2021 ഏപ്രിൽ ഒന്നിന് ഐസിസി ട്വന്റി-20 റാങ്കിംഗിൽ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളും ആതിഥേയരായ ഇംഗ്ലണ്ടുമാണു ഗെയിംസിൽ മത്സരിക്കുക.