ലണ്ടൻ: പതിനാറ് വർഷത്തിനുശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ പര്യടനത്തിന്. അടുത്ത വർഷം ഒക്ടോബറിൽ ഇംഗ്ലീഷ് ടീം പാക് പര്യടനം നടത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇന്നലെ അറിയിച്ചു. രണ്ട് ട്വന്റി-20 മത്സരങ്ങൾ ഇംഗ്ലണ്ട് കറാച്ചിയിൽ കളിക്കും. തുടർന്ന് രണ്ട് ടീമും ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്കു തിരിക്കും.