ഐഎസ്എലിൽ ഏറ്റവും വിജയകരമായ ടീമാണ് എടികെ. കഴിഞ്ഞ ആറ് സീസണുകളിൽ മൂന്നു തവണ എടികെ കിരീടത്തിൽ മുത്തമിട്ടു. ഈ സീസണിൽ എടികെ എത്തുന്നത് ഐ ലീഗ് ക്ലബ്ബായിരുന്ന മോഹൻ ബഗാനുമായി ലയിച്ചാണ്. അതോടെ ടീമിന്റെ പേര് എടികെ മോഹൻ ബഗാൻ എഫ്സി എന്നായി. എടികെ മോഹൻ ബഗാൻ തങ്ങളുടെ കന്നി സീസണിനെത്തുന്നത് വ്യത്യസ്തമായ ഒരു രീതി അവലംബിച്ചാണ്.
20-ാം തീയതി ആരംഭിക്കുന്ന 2020-21 സീസണിൽ എടികെ മോഹൻ ബഗാന് ഒന്നും രണ്ടുമല്ല... അഞ്ച് ക്യാപ്റ്റന്മാരാണുള്ളത്. പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് തന്റെ ടീമിന്റെ അഞ്ച് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഫിജി താരം റോയ് കൃഷ്ണ, സ്പാനിഷ് മിഡ്ഫീൽഡർ എഡു ഗാർസിയ, ഗോളി അരിന്ദം ഭട്ടാചാര്യ, ഇന്ത്യൻ പ്രതിരോധതാരങ്ങളായ പ്രീതം കോട്ടാൽ, സന്ദേശ് ജിംഗൻ എന്നിവരാണ് പുതിയ സീസണിൽ ടീമിനെ നയിക്കുക. ഇതിൽ ജിംഗനൊഴികെ ബാക്കി നാല് പേരും കഴിഞ്ഞ സീസണിൽ കിരീടം നേടിയ എടികെ സംഘത്തിലുണ്ടായിരുന്നു. ജിംഗൻ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ഈ സീസണിൽ എടികെ മോഹൻ ബഗാനിലെത്തിയതാണ്.
സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ഓരോ മത്സരങ്ങളിലും ആര് ടീമിനെ നയിക്കണമെന്ന് തീരുമാനിക്കുക എന്നതാണ് അഞ്ച് ക്യാപ്റ്റൻസിയുടെ രഹസ്യം. 20ന് കേരളാ ബ്ലാസ്റ്റേഴ്സിനെയാണു സീസണിലെ ഉദ്ഘാടനമത്സരത്തിൽ എടികെ മോഹൻ ബഗാൻ നേരിടുക.