ബുവാനോസ് ആരീസ്: അർജന്റൈൻ മുൻ താരമായിരുന്ന ഹാവിയർ മസ്കരാനൊ ഫുട്ബോൾ കളത്തോടുവിടപറഞ്ഞു. അർജന്റൈൻ ജഴ്സിയിൽ രണ്ട് ഒളിന്പിക് സ്വർണം നേടിയ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ, നാല് ഫിഫ ലോകകപ്പിൽ കളിച്ചിട്ടുണ്ട്. അർജന്റൈൻ പ്രീമിയർ ഡിവിഷനിൽ തന്റെ ക്ലബ്ബായ എസ്റ്റോഡിയന്റ്സ് ഡി ലാ പ്ലാറ്റ 1-0ന് അർജന്റീനോസ് ജൂണിയേഴ്സിനോട് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു മസ്കരാനൊയുടെ വിരമിക്കൽ പ്രഖ്യാപനം.
2003-18 കാലഘട്ടത്തിൽ അർജന്റീനയ്ക്കായി 147 മത്സരങ്ങളിൽനിന്നു മൂന്ന് ഗോൾ നേടി. അർജന്റീനയ്ക്കായി ഏറ്റവും അധികം തവണ രാജ്യാന്തര മത്സരം കളിച്ചതിന്റെ റിക്കാർഡ് മസ്കരാനൊയുടെ പേരിലാണ്. യൂറോപ്യൻ വന്പൻ ക്ലബ്ബുകളായ ലിവർപൂൾ (2007-10), ബാഴ്സലോണ (2010-18) എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. രണ്ടു ക്ലബ്ബുകൾക്കായും ഓരോ ഗോൾ നേടി.