ദുബായി: ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ന് ബിസിസിഐ മെഡിക്കല്‍ സംഘം പരിശോധിക്കും. നവംബറില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ രോഹിത്തിനെ ഉള്പ്പെടുത്താതിനെതിരേ വന്‍ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. തുട ഞരന്പിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് രോഹിത്തിനെ ആദ്യം ടീമിലേക്കു പരിഗണിക്കാതിരുന്നത്. ഇന്ന് നടക്കുന്ന പരിശോധനയിലൂടെ രോഹിതിനെ പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ തക്ക ആരോഗ്യവാനാണോയെന്നു നോക്കും. പരിശോധനയില്‍ രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നു വ്യക്തമായാല്‍ ടീമില്‍ ഉള്‍പ്പെടുത്തും.
ഗ്രേഡ് രണ്ടു കാറ്റഗറിയിലുള്ള പരിക്കല്ലെങ്കില് രോഹിത്തിന് കളിക്കാനാകുമെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞു. ഇത്തരത്തിലുള്ള പരിക്കാണെങ്കില്‍ നടക്കാനും സാധാരണയുള്ള ഷോട്ടുകള്‍ എടുക്കാനും സാധിക്കും. പിന്നെ ശ്രദ്ധിക്കേണ്ടത് പെട്ടെന്നുള്ള ഓട്ടവും വിക്കറ്റിനിടയിലെ ഓട്ടവുമാണെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. ഇവയാകും ഇന്ന് പരിഗണിക്കുക.
ഒക്ടോബര്‍ 18ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരേയുള്ള മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. പിന്നീടു നടന്ന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നായകനു കളിക്കാനായില്ല.