മാഡ്രിഡ്: ലാ ലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനു ജയം. റയല്‍ 4-1ന് ഹ്യൂസ്കയെ തോല്‍പ്പിച്ചു. റയലിനായി കരീം ബെന്‍സമ ഇരട്ട ഗോള്‍ നേടി. എഡന്‍ ഹസാര്‍ഡ്, ഫെഡെറികോ വാല്വെര്ദെ എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. ഡേവിഡ് ഫെരേരോയാണ് ഹ്യൂസ്കയ്ക്കായി ഗോള്‍ നേടിയത്. ജയത്തോടെ റയല്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.