അബുദാബി: കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. 186 റണ്‍സ് വിജയം ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത രാജസ്ഥാന് 17.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
രാജസ്ഥാന്റെ മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ഒരേപോലെ ഫോമിലെത്തിയതാണ് അനായാസ ജയം സമ്മാനിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച രാജസ്ഥാന് ബെന്‍ സ്റ്റോക്സും റോബിന് ഉത്തപ്പയും മികച്ച കൂട്ടുകെട്ടാണ് നല്‍കിയത്. ഇരുവരും 5.3 ഓവറില്‍ 60 റണ്‍സ് എടുത്തു. ഇതില്‍ 50 റണ്‍സും സ്റ്റോക്സിന്റെ വകയായിരുന്നു. 26 പന്തില്‍ മൂന്നു സിക്സും ആറു ഫോറും ഇംഗ്ലീഷ് താരം നേടി. സഞ്ജു സാംസണ് രണ്ടു റണ്‍ അകലെ അര്‍ധ സെഞ്ചുറിക്കു മുന്നില്‍ പുറത്തായി 25 പന്തില്‍ മൂന്നു സിക്സും നാലു ഫോറും സഹിതമാണ് സഞ്ജു 48 റണ്‍സ് നേടിയത്. റോബിന് ഉത്താപ്പ (30), സ്റ്റീവ് സ്മിത്ത് (31 നോട്ടൗട്ട്), ജോസ് ബട്ലര് (22 നോട്ടൗട്ട്) എന്നിവരും മികവ് കാഴ്ചവച്ചു.
ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തത്. ഗെയ്ൽ 63 പന്തുകളില്‍ നിന്നും 99 റണ്‍സെടുത്തു. എട്ട് സിക്സും ആറു ഫോറുമാണ് ഗെയ്ലിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഗെയ്ലിന്റെയും ക്യാപ്റ്റന്‍ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ കണ്ടെത്തിയത്.
ഇന്നത്തെ മത്സരത്തിലൂടെ ഗെയ്ല് ആകെ ട്വന്റി 20 മത്സരങ്ങളില്‍ നിന്നുമായി 1000 സിക്സുകള്‍ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഗെയ്ൽ.
ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് തെരെഞ്ഞെടുത്ത പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
ഗെയ്ലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. സെഞ്ചുറിയിലേക്ക് കുതിച്ച ഗെയ്ലിനെ 99ല്‍ പുറത്താക്കി ആര്‍ച്ചര്‍ രാജസ്ഥാന് നാലാം വിക്കറ്റ് സമ്മാനിച്ചു.
രാജസ്ഥാന് വേണ്ടി ആര്‍ച്ചറും സ്റ്റോക്സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.