ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കും കടക്കുമ്പോള്‍ ആവേശം വാനോളം ഉയർന്നു. ബുധനാഴ്ചത്തെ മത്സരത്തോടെ എട്ട് ടീമുകളും 12 മത്സരങ്ങള്‍ പൂര്‍ത്തിയായി.
മുംബൈ ഇന്ത്യന്‍സ് മാത്രമാണു പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെന്നൈ പുറത്താകുകയും ചെയ്തതോടെ നിലവില്‍ രണ്ടു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതകളുണ്ട്. ഇതുകൊണ്ടുതന്നെ പോരാട്ടം ശക്തമാകും.
ടീമുകളുടെ സാധ്യത ഇപ്രകാരമാണ്.
മുംബൈ
12 മത്സരം, 16 പോയിന്റ്, നെറ്റ് റണ്‍റേറ്റ് +1.186
ശേഷിക്കുന്ന എതിരാളികള്‍: ഡല്‍ഹി, ഹൈദരാബാദ്. പ്ലേ ഓഫ് ഉറപ്പിച്ചു. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തുടരാം.
ബാംഗ്ലൂര്‍
12 മത്സരം, 14 പോയിന്റ്, നെറ്റ് റണ്‍റേറ്റ് + 0.048
ശേഷിക്കുന്ന എതിരാളികള്‍: ഹൈദരാബാദ്, ഡല്‍ഹി. ഒരു വിജയത്തോടെ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. എതിരാളികള്‍ക്കും ഇതേ അവസ്ഥയായതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൊടിപാറും.
ഡല്‍ഹി
12 മത്സരം, 14 പോയിന്റ്, നെറ്റ് റണ്‍റേറ്റ് + 0.030
ശേഷിക്കുന്ന എതിരാളികള്‍: മുംബൈ, ബാംഗ്ലൂര്‍ രണ്ടും ശക്തര്‍. ഇതും രണ്ടും ജയിച്ചാല്‍ മുന്നേറാം. തോറ്റാല്‍ പുറത്താവാനുള്ള സാധ്യത വരെയുണ്ട്.
പഞ്ചാബ്
13 മത്സരം, 12 പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.133
ശേഷിക്കുന്ന എതിരാളികള്‍: ചെന്നൈ. ആദ്യ ഏഴ് കളികളില്‍ ആറിലും തോറ്റ പഞ്ചാബ് പിന്നീട് അഞ്ചില്‍ അഞ്ചും ജയിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണു പ്ലേ ഓഫ് സാധ്യതയിലെത്തിയത്. എന്നാൽ, നിർണായകമായ മത്സരത്തിൽ രാജസ്ഥാനെതിരേയുള്ള തോൽവി പ്ലേ ഓഫ് സാധ്യതകൾക്കു തിരിച്ചടിയായി.
രാജസ്ഥാന്
13 മത്സരം, 12 പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.377
ശേഷിക്കുന്ന എതിരാളികള്‍: കോല്‍ക്കത്ത. അവസാന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചതോടെയാണു രാജസ്ഥാന് വീണ്ടും പ്രതീക്ഷയിലെത്തിയത്. പഞ്ചാബിനെതിരേയുള്ള ജയം പ്രതീക്ഷകൾ ഉയർത്തി.
കോല്‍ക്കത്ത
13 മത്സരം, 12 പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.467
ശേഷിക്കുന്ന എതിരാളികള്‍: രാജസ്ഥാന്. സ്ഥിരതയില്ലാത്ത പ്രകടനമാണ് കോല്‍ക്കത്തയുടെ മുന്നേറ്റങ്ങള്‍ക്കു തിരിച്ചടിയായത്. തുടര്‍ച്ചയായ ജയങ്ങള്‍ക്കുശേഷം തോല്‍വികളുണ്ടായത് മുന്നേറ്റത്തെ തടഞ്ഞു. ചെന്നൈയെ തോല്‍പ്പിച്ച് നാലാമതെത്താമെന്ന മോഹം വ്യാഴാഴ്ച പൊലിഞ്ഞു. ഈ തോല്‍വി പഞ്ചാബ്, ഹൈദരാബാദ്, രാജസ്ഥാന് ടീമുകള്‍ക്കു പ്രതീക്ഷയും നല്കി. ഇനി ഒരു മത്സരം കൂടിയേ ഉള്ളൂ. അതുകൊണ്ട് മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും സാധ്യതകള്‍. രാജസ്ഥാനാണ് അടുത്ത എതിരാളികള്‍.
ഹൈദരാബാദ്
12 മത്സരം, 10 പോയിന്റ്, നെറ്റ് റണ്‍റേറ്റ് +0.396
ശേഷിക്കുന്ന എതിരാളികള്‍: ബാംഗ്ലൂര്‍, മുംബൈ. ചൊവ്വാഴ്ച ഡല്‍ഹിയെ 88 റണ്‍സിന് തോല്‍പ്പിച്ചതോടെ ഹൈദരാബാദിന്റെ റണ്‍റേറ്റ് ഉയര്‍ന്നു. പ്ലേ ഓഫിലെത്തണമെങ്കില് അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രം പോര, കോല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ പരാജയപ്പെടുകയും വേണം.