കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഏഴാം സീസണ് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ നേരിടും. ബംബോളിം ജിഎംസി സ്റ്റേഡിയത്തിലാണ് മത്സരം. 11 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് സംഘാടകര്‍ പുറത്തുവിട്ടത്. രാത്രി 7.30നാണ് മത്സരങ്ങൾ നടക്കുക. രണ്ടു മത്സരങ്ങളുള്ളപ്പോൾ ആദ്യ മത്സരം അഞ്ചിന് ആരംഭിക്കും.
നവംബര്‍ 27നാണ് ലീഗിലെ ആദ്യ കോല്‍ക്കത്ത ഡെര്‍ബി. ലീഗിലെ പുതുമുഖമായ ഈസ്റ്റ് ബംഗാള്‍ എടികെ മോഹന്‍ ബഗാനെ നേരിടും. ഞായറാഴ്ചയാണു രണ്ടു മത്സരങ്ങളുള്ളത്.
കോല്‍ക്കത്ത ഡെര്‍ബി ആദ്യ ആഴ്ചതന്നെ കാണാനാകും. 27നാണ് എസ് സി ഈസ്റ്റ് ബംഗാള്‍, നിലവിലെ ചാമ്പ്യന്മാരും അയല്‍വാസികളുമായ എടികെ മോഹന്‍ബഗാനെ നേരിടുന്നത്. തിലക് മൈതാനിയിലാണു മത്സരം. ഈ വര്‍ഷം ആദ്യം മോഹന്‍ ബഗാന് എടികെയില്‍ ലയിച്ചിരുന്നു. എസ് സി ഈസ്റ്റ് ബംഗാളാണ് ഈ സീസണിലെ പുതുമുഖങ്ങള്‍.
ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോളിം ജിഎംസി സ്റ്റേഡിയം, വാസ്കോ തിലക് മൈതാന്‍ എന്നീ മൂന്ന് അടച്ചിട്ട വേദികളിലാണ് ഇത്തവണ മത്സരങ്ങളെല്ലാം. ആകെ 115 മത്സരങ്ങള്‍. കഴിഞ്ഞ സീസണുകളില്‍ ഇത് 95 ആയിരുന്നു. ഡബിള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ എല്ലാ ക്ലബ്ബുകളും രണ്ടു തവണ പരസ്പരം മത്സരിക്കും. പട്ടികയിലെ ആദ്യനാലു ടീമുകള്‍ പ്ലേ ഓഫിന് യോഗ്യത നേടും. എല്ലാ ഞായറാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമുണ്ടാവും. അവശേഷിക്കുന്ന 55 ലീഗ് മത്സങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും.
കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം ജഴ്സി പുറത്തിറക്കി
കൊച്ചി: കോവിഡിനെതിരേ പ്രവർത്തിക്കുന്ന മുന്‍നിര പോരാളികള്‍ക്കുള്ള ആദരവായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി) ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കി. ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes കാമ്പയിന് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബിഎസ്സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് ഈ ഡിസൈന്‍ രൂപകല്പന ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍
(തീയതി, എതിരാളികള്‍, വേദി)
നവംബര്‍ 20- മോഹന്‍ ബഗാന് (ജിഎംസി സ്റ്റേഡിയം)
നവംബര്‍ 26- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ജിഎംസി)
നവംബര്‍ 29- ചെന്നൈയിന് എഫ്സി (ജിഎംസി)
ഡിസംബര്‍ ആറ്- എഫ്സി ഗോവ (ഫറ്റോര്‍ഡ)
ഡിസംബര്‍ 13- ബംഗളൂരു എഫ്സി (ഫറ്റോര്‍ഡ)
ഡിസംബര്‍ 20- ഈസ്റ്റ് ബംഗാള്‍ (ജിഎംസി)
ഡിസംബര്‍ 27- ഹൈദരാബാദ് (ജിഎംസി)
2021 ജനുവരി രണ്ട്- മുംബൈ സിറ്റി (ജിഎംസി)
ജനുവരി ഏഴ്- ഒഡീഷ (ജിഎംസി)
ജനുവരി 10- ജംഷഡ്പൂര്‍ എഫ്സി (തിലക് മൈതാന്‍)