മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പര്യടത്തില്‍ നാലു ടെസ്റ്റുകളുണ്ടാകും. ബോക്സിംഗ് ഡേ ടെസ്റ്റിനു മെല്‍ബണ്‍ വേദിയാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ഡിസംബര്‍ 26നാണു മെല്‍ബണ്‍ ടെസ്റ്റ് ആരംഭിക്കുന്നത്. സ്ഥിരമായി ബോക്സിംഗ് ഡേ ടെസ്റ്റിനു വേദിയാകുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് രണ്ടാം ടെസ്റ്റിനാണു സന്നദ്ധത അറിയിച്ചത്. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് മെല്‍ബണ്‍ നഗരം ഒരു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെയാണ് എംസിജിയുടെ തീരുമാനമെത്തിയത്.
അഡ്ലെയ്ഡ് ഓവലില്‍ ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റോടെയാണ് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിക്കു തുടക്കമാകുന്നത്. മെല്‍ബണ്‍ ടെസ്റ്റിനുശേഷം ജനുവരി ഏഴിനു സിഡ്നിയില്‍ മൂന്നാം ടെസ്റ്റ് നടക്കും. ബ്രിസ്ബെയ്നില്‍ ജനുവരി 15നാണ് നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം.
നവംബര്‍ 12ന് ഓസ്ട്രേലിയയിലെത്തിച്ചേരുന്ന ഇന്ത്യന്‍ ടീം 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു മുമ്പ് ക്വാറന്റൈന് പൂര്‍ത്തിയാക്കും. മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20 മത്സരങ്ങളും പര്യടനത്തിലുണ്ട്. സിഡ്നിയും കാന്‍ബറയുമാണ് ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കു വേദിയാകുക.