സെഞ്ചുറി അടിച്ചാലും ഡബിൾ സെഞ്ചുറി അടിച്ചാലും നീ പുറത്താകാതെ നിൽക്കണം... കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ മൻദീപ് സിംഗിനോട് അദ്ദേഹത്തിന്റെ പിതാവ് സർദാർ ഹർദേവ് സിംഗ് പറഞ്ഞതാണിത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മൻദീപ് അച്ഛന്റെ ആഗ്രഹം സാധിച്ചു. 56 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം 66 റണ്‍സുമായി മൻദീപ് പുറത്താകാതെനിന്നു. അർധസെഞ്ചുറി തികച്ചശേഷം ആകാശത്തേക്ക് നോക്കി, പിതാവിനായി അത് സമർപ്പിക്കുയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണു മൻദീപിന്റെ പിതാവ് അന്തരിച്ചത്. പിതാവിന്റെ ശേഷക്രിയയ്ക്ക് ഓണ്‍ ലൈനിലൂടെ സക്ഷ്യംവഹിച്ചായിരുന്നു ശനിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഇറങ്ങിയതും. അഞ്ച് മത്സരങ്ങളിൽനിന്ന് 116 റണ്‍സ് ആണ് മൻദീപിന്റെ ഇതുവരെയുള്ള സന്പാദ്യം. മായങ്ക് അഗർവാളിനു പരിക്കേറ്റതോടെയാണ് മൻദീപ് ഓപ്പണിംഗ് സ്ഥാനത്തെത്തിയത്.
കെകെആറിനെ എട്ട് വിക്കറ്റിന് കീഴടക്കിയ പഞ്ചാബ് പ്ലേ ഓഫ് സജീവമാക്കിയിരിക്കുകയാണ്. 29 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 51 റണ്‍സ് നേടിയ ക്രിസ് ഗെയ്ൽ ആയിരുന്നു കെകെആറിനെതിരേ കിംഗ്സ് ഇലവന്റെ വിജയശില്പി.