ഷാർജ: കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്കുമേൽ പറന്നുയർന്ന് കിംഗ്സ് ഇലവണ്‍ പഞ്ചാബ്. കോൽക്കത്തയെ എട്ട് വിക്കറ്റിനു കീഴടക്കി പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കി നാലാം സ്ഥാനത്തേക്കുയർന്നു. പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം ജയമാണ്. സ്കോർ: കോൽക്കത്ത 149/9 (20). പഞ്ചാബ് 150/2 (18.5).
പഞ്ചാബിന് 28 റണ്‍സ് എടുത്ത രാഹുലിനെ സ്കോർ 47ൽ നിൽക്കുന്പോൾ നഷ്ടപ്പെട്ടു. തുടർന്ന് ക്രിസ് ഗെയ്ലും (29 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 51) മൻദീപ് സിംഗും (56 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം 66 നോട്ടൗട്ട്) അർധസെഞ്ചുറിയുമായി കളംനിറഞ്ഞതോടെ പഞ്ചാബ് ജയം സ്വന്തമാക്കി. രണ്ടാം വിക്കറ്റിൽ മൻദീപും ഗെയ്ലും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
45 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 57 റണ്‍സ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ ആയിരുന്നു നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഓയിൻ മോർഗൻ (25 പന്തിൽ 40 റണ്‍സ് ), ലോക്കി ഫെർഗൂസണ് (13 പന്തിൽ 24 നോട്ടൗട്ട്) എന്നിവരും മാത്രമാണ് കോൽക്കത്ത ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. രണ്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 10 റണ്‍സ് എന്ന ദയനീയ അവസ്ഥയിൽനിന്നാണ് കെകെആർ 149ൽ എത്തിയത്.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
മുംബൈ 11 7 4 14
ഡൽഹി 11 7 4 14
ബംഗളൂരു 11 7 4 14
പഞ്ചാബ് 12 6 6 12
കോൽക്കത്ത 12 6 6 12
രാജസ്ഥാൻ 12 5 7 10
ഹൈദരാബാദ് 11 4 7 8
ചെന്നൈ 12 4 8 8