വിയന്ന: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണൽ, ലെസ്റ്റർ സിറ്റി, ടോട്ടനം, ഇറ്റാലിയൻ ക്ലബ് എസി മിലാൻ, എഎസ് റോമ തുടങ്ങിയവയ്ക്കു ജയം.
അതേസമയം, നാപ്പോളിക്കു സ്വന്തം തട്ടകത്തിൽ തോൽവി നേരിട്ടു. എവേ പോരാട്ടത്തിൽ ആഴ്സണൽ 2-1ന് റാപ്പിഡ് വിയന്നയെ കീഴടക്കി. ഡേവിഡ് ലൂയിസ്, എംറിക് ഒബാമയാംഗ് എന്നിവരായിരുന്നു ഗണ്ണേഴ്സിന്റെ ഗോൾ നേട്ടക്കാർ. ടോട്ടനം സ്വന്തം തട്ടകത്തിൽവച്ച് 3-0ന് ലിൻസിനെയാണു കീഴടക്കിയത്. ലുകാസ് മൗര, ആന്ദ്രേസ് ആന്ദ്രേഡ്, സണ്‍ ഹ്യൂങ് മിൻ എന്നിവരായിരുന്നു സ്കോറർമാർ.
എവേ പോരാട്ടത്തിൽ എസി മിലാൻ 3-1ന് സെൽറ്റിക്കിനെയും റോമ 2-1ന് യംഗ് ബോയ്സിനെയും കീഴടക്കി. വിയ്യാറയൽ, ലെവർകൂസൻ, ലിലെ, ടെൽ അവീവ്, വൂൾഫ്സ്ബർഗ് തുടങ്ങിയവയും ജയം നേടി.