താടിവടിക്കൽ ചലഞ്ചിൽ (ബ്രേക്ക് ദ ബിയേഡ്) പങ്കുചേർന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മലയാളി ക്രിക്കറ്റ് ദേവ്ദത്ത് പടിക്കലും. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ എട്ട് വിക്കറ്റ് ജയം നേടിയ ശേഷമായിരുന്നു പടിക്കൽ താടിയെടുത്തത്. ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ (84) കെകെആറിനെ ഒതുക്കിയ ആർസിബി രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. മുഹമ്മദ് സിറാജിന്റെ 3/8 (4) ബൗളിംഗ് പ്രകടനമായിരുന്നു ആർസിബിക്ക് ജയമൊരുക്കിയത്.
10 മത്സരങ്ങളിൽനിന്ന് 124.41 സ്ട്രൈക്ക് റേറ്റോടെ 321 റണ്‍സ് പടിക്കൽ ആർസിബിക്കായി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. സഹതാരം എബി ഡിവില്യേഴ്സിന്റെ ചലഞ്ച് സ്വീകരിച്ചാണു പടിക്കലും താടി വടിച്ചത്. രാജസ്ഥാൻ റോയൽസിന്റെ രാഹുൽ തെവാട്യ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയ് ശങ്കർ എന്നിവരെ പടിക്കൽ ചലഞ്ച് ചെയ്യുകയും ചെയ്തു. പടിക്കലിന്റെ ചലഞ്ച് സ്വീകരിച്ച തെവാട്യയും വിജയ് ശങ്കറും താടി ഉപേക്ഷിച്ചു.
മുംബൈയുടെ കിറോണ്‍ പൊള്ളാർഡ്, ഫാഫ് ഡുപ്ലെസി, കൃണാൽ പാണ്ഡ്യ, ദിനേശ് കാർത്തിക് എന്നിവരും ഡിവില്യേഴ്സിന്റെ ചലഞ്ച് സ്വീകരിച്ച് താടി വടിച്ചിരുന്നു.