മുംബൈ: ഓസീസ് പര്യടനത്തിനു പിന്നാലെ ഇന്ത്യക്ക് ഇംഗ്ലണ്ടുമായി ഹോം പരന്പരയുണ്ട്. ജനുവരി-മാർച്ചിലാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം. പരന്പരയിൽ അഞ്ച് ടെസ്റ്റ് ഉണ്ട്. അഹമ്മദാബാദ്, ധർമശാല, കോൽക്കത്ത എന്നിവിടങ്ങളിലാകും ടെസ്റ്റ് അരങ്ങേറുക. അഹമ്മദാബാദിലേത് പിങ്ക് ബോൾ ടെസ്റ്റാണ്.