മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന നൈജീരിയക്കാരൻ ബർത്തലോമിയോ ഒഗ്ബെച്ചെ 2020-21 സീസണിൽ മുംബൈ എഫ്സിക്കായി ബൂട്ടണിയും. മുംബൈ ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. നൈജീരിയ ദേശീയ ടീമിനായി ലോകകപ്പിൽ കളിച്ചിട്ടുള്ള ഓഗ്ബെച്ചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ അഞ്ചാം സീസണ് ഐഎസ്എലിലാണ് ഇന്ത്യയിലെത്തിയത്.