കൊച്ചി: മുൻനിര ഹെല്‍ത്ത് കെയര്‍ - വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാരാവും. ഹീലുമായുള്ള പങ്കാളിത്തം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി കെബിഎഫ്സി അറിയിച്ചു.
പങ്കാളിത്തത്തിന്റെ ഭാഗമായി വരുന്ന സീസണില്‍ താരങ്ങള്‍ ധരിക്കുന്ന ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്സിയുടെ വലതുതോള് ഭാഗത്ത് ഹീലിന്റെ ലോഗോ ആലേഖനം ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന്റെ പിന്തുണക്കാര്‍ക്കായി സമീപഭാവിയില്‍ പങ്കാളിത്തത്തോടെയുള്ള വെല്‍നസ് ബ്രാന്‍ഡ് ഉത്പന്നങ്ങളും ഹീല്‍ നിര്‍മിക്കുമെന്ന് ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. ഹീലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അഭിമാനമുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സഹഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.