+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസ്റ്റണിലെ സന്തോഷവി​​ല്ല

ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​ക്കാ​തെ ആ​സ്റ്റ​ണ്‍ വി​ല്ല. ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലെ​​സ്റ്റ​​ർ സി​​റ്റി​​യെ 10ന് വി​​ല്ല കീ​​ഴ​​ട​​ക്കി
ആസ്റ്റണിലെ സന്തോഷവി​​ല്ല
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​ക്കാ​തെ ആ​സ്റ്റ​ണ്‍ വി​ല്ല. ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലെ​​സ്റ്റ​​ർ സി​​റ്റി​​യെ 1-0ന് വി​​ല്ല കീ​​ഴ​​ട​​ക്കി​​. വി​​ല്ല 12 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. എ​​വ​​ർ​​ട്ട​​ണ്‍ (13 പോ​​യി​​ന്‍റ്) ആ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​രു ടീ​​മു​​ക​​ളും ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. 1930-31 സീ​​സ​​ണി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് വി​​ല്ല, സീ​​സ​​ണിലെ‍ ആദ്യ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ക്കു​​ന്ന​​ത്.

കെ​​യ്നു റി​​ക്കാ​​ർ​​ഡ്

ആ​​ദ്യ 16 മി​​നി​​റ്റി​​നു​​ള്ളി​​ൽ മൂ​​ന്ന് ഗോ​​ൾ നേ​​ടി 3-0നു ​​മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം അ​​വ​​സാ​​ന 12 മി​​നി​​റ്റി​​ൽ മൂ​​ന്നെ​​ണ്ണം തി​​രി​​കെ വാ​​ങ്ങി​​യ ടോ​​ട്ട​​നം, സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ വെ​​സ്റ്റ് ഹാ​​മി​​നോ​​ട് 33 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ങ്ങി. ടോ​​ട്ട​​ന​​ത്തി​​നാ​​യി ര​​ണ്ട് ഗോ​​ൾ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത​​ത് ഹാ​​രി കെ​​യ്ൻ ആ​​യി​​രു​​ന്നു. ഇ​​തോ​​ടെ സീ​​സ​​ണി​​ലെ ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി കെ​​യ്ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ അ​​ഞ്ച് ഗോ​​ളും ഏ​​ഴ് അ​​സി​​സ്റ്റും ഉ​​ൾ​​പ്പെ​​ടെ 12 ഗോ​​ൾ പ​​ങ്കാ​​ളി​​ത്ത​​മാ​​യി. പ്രീ​​മി​​യ​​ർ ലീ​​ഗ് റി​​ക്കാ​​ർ​​ഡ് ആ​​ണി​​ത്.