മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്കു ജയം. എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കിയപ്പോൾ ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് ആഴ്സണലിനെ തോൽപ്പിച്ചു.
ലൂക്ക് ഷൊയുടെ സെൽഫ് ഗോളിൽ രണ്ടാം മിനിറ്റിൽ യുണൈറ്റഡ് പിന്നിലായി. ഹാരി മഗ്വയർ 23-ാം മിനിറ്റിൽ ടീമിനെ സമനിലയിലെത്തിച്ചു. തുടർന്ന് ബ്രൂണൊ ഫെർണാണ്ടസ് (86-ാം മിനിറ്റ്), ആരോണ്‍ ബിസാക (90), മാർകസ് റാഷ്ഫോഡ് (90+6) എന്നിവർ ന്യൂകാസിലിന്റെ വിധിയെഴുതി. 23-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ് നേടിയ ഗോളിലാണ് സിറ്റി, ആഴ്സണലിനെ കീഴടക്കിയത്.