ജെഡിനിയ: പോളണ്ടിലെ ജെഡിനിയയിൽ നടന്ന ലോക ഹാഫ് മാരത്തണിൽ വനിതാ വിഭാഗത്തിൽ പുതിയ റിക്കാർഡ് കുറിച്ച് കെനിയയുടെ പെരെസ് ജെപ്ചിർചിർ. 1:05:16 സെക്കൻഡ് എന്ന സമയം കുറിച്ചാണ് ഇരുപത്തേഴുകാരിയായ ജെപ്ചിർചിർ സ്വന്തം റിക്കാർഡ് തിരുത്തിയത്. 1:05:34 ആയിരുന്നു മുന്‍പുണ്ടായിരുന്ന റിക്കാർഡ്. ജർമനിയുടെ മെലറ്റ് യിസാക് (1:05:18), എത്യോപ്യയുടെ യലെംസെർഫ് യെഹൗലൊ (1:05:19) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
പുരുഷവിഭാഗത്തിൽ ചാന്പ്യൻഷിപ്പ് റിക്കാർഡ് കുറിച്ച് ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമൊ (58:49) സ്വർണം നേടി. ഉഗാണ്ടയ്ക്കായി ലോക മാരത്തണിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യതാരമെന്ന റിക്കാർഡും കിപ്ലിമൊ സ്വന്തമാക്കി.
പുരുഷവിഭാഗത്തിൽ ചാന്പ്യൻഷിപ്പ് റിക്കാർഡ് കുറിച്ച് ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമൊ (58:49) സ്വർണം നേടി. ഉഗാണ്ടയ്ക്കായി ലോക മാരത്തണിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യതാരമെന്ന റിക്കാർഡും കിപ്ലിമൊ സ്വന്തമാക്കി.