ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ മധ്യനിരത്താരമായ വെസ്റ്റണ്‍ മെക്കെനിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ടീം ഒന്നടങ്കം ക്വാറന്റൈനിൽ. ഇക്കാര്യം യുവന്റസ് അധികൃതരാണ് അറിയിച്ചത്.
ഇതോടെ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.15ന് ക്രൊടോണെയ്ക്കെതിരേ നടക്കുന്ന മത്സരത്തിൽ യുവന്റസ് ഒന്നാം നിര ഇറങ്ങുമോയെന്നു വ്യക്തമല്ല. യുവെയുടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. പോർച്ചുഗലിൽവച്ച് കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ റൊണാൾഡോ ടൂറിനിൽ എത്തി. ഇറ്റലിയുടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് റൊണാൾഡോ ടൂറിനിൽ എത്തിയതെന്ന് ഇറ്റാലിയൻ കായിക മന്ത്രി വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നാപ്പോളി കഴിഞ്ഞ മത്സരത്തിൽ എത്താതിരുന്നതിനെത്തുടർന്ന് യുവന്റസ് 3-0നു വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെയാണ് അതേ ദുര്യോഗം അവർക്കും ഉണ്ടായിരിക്കുന്നത്. നാപ്പോളിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച സീരി എ, യുവന്റസിന് മൂന്ന് പോയിന്റ് നൽകി. നാപ്പോളിയുടെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.