ബംഗളൂരു: ഫിബ ഏഷ്യ കപ്പിന്റെ അടുത്ത രണ്ട് ക്വാളിഫയർ പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ പുരുഷ സീനിയർ ടീം ക്യാന്പ് ഇന്ന് മുതൽ ബംഗളൂരുവിലെ ശ്രീ ജയപ്രകാശ് നാരായണ്‍ നാഷണൽ യൂത്ത് സെന്ററിൽ ആരംഭിക്കും.
മലയാളി താരമായ സെജിൻ മാത്യു 30 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കേളത്തിൽനിന്ന് ഇന്ത്യൻ ടീമിലേക്കുള്ള ടിക്കറ്റ് ലഭിച്ച ഏകതാരവും മാർ ഇവാനിയോസ് കോളജ് വിദ്യാർഥിയായ സെജിൻ ആണ്. ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഹോം എവേ പോരാട്ടത്തിനു പകരം ബയോ സെക്യൂർ ബബിളിൽ ഒരു വേദിയിലായിരിക്കും ഫിബ ഏഷ്യ കപ്പ് അരങ്ങേറുക. അടുത്ത മാസം 24-30വരെ ഫ്ളോറിഡയിലായിരിക്കും മത്സരം. ലെബനൻ, ബെഹ്റിൻ, ഇറാക്ക് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.