മിന്നൽ വേഗത്തിൽ പന്തെറിഞ്ഞ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ആൻറിച്ച് നോർഷെ നടന്നു കയറിയത് ഐപിഎൽ റിക്കാർഡ് ബുക്കിലേക്ക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബൗളർ എന്ന റിക്കാർഡാണ് ഈ ദക്ഷിണാഫ്രിക്കൻ പേസർ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ സ്വന്തമാക്കിയത്. ഡൽഹി 13 റണ്‍സ് ജയം സ്വന്തമാക്കിയ മത്സരത്തിൽ നോർഷെ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. നാല് ഓവറിൽ 33 റണ്‍സ് വഴങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. രണ്ടു വിക്കറ്റും ക്ലീൻ ബൗൾഡിലൂടെ. ഡൽഹിയുടെ 161ന് എതിരേ രാജസ്ഥാന് 148 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഒന്‍പത് പന്തിൽ 22 റണ്‍സുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന റോയൽസ് ഓപ്പണർ ജോസ് ബട്ലറിന്റെ വിക്കറ്റ് തെറിപ്പിച്ച നോർഷെയുടെ പന്തിന്റെ വേഗം 155.21 കിലോമീറ്ററായിരുന്നു. മത്സരത്തിൽ 156.20 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗക്കാരൻ എന്ന റിക്കാർഡ് ആദ്ദേഹം സ്വന്തമാക്കിയത്.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെയുണ്ടായിരുന്ന വേഗക്കാരൻ ദക്ഷിണാഫ്രിക്കൻ പേസറായ ഡെയ്ൽ സ്റ്റെയിൻ ആയിരുന്നു, 154.40 കിലോമീറ്റർ. രാജസ്ഥാനെതിരേ 154 കിലോമീറ്ററിൽ അധികം വേഗത്തിൽ മൂന്ന് തവണയാണ് നോർഷെ പന്ത് എറിഞ്ഞതെന്നതും ശ്രദ്ധേയം. 154.74, 155.21, 156.22 എന്നിങ്ങനെയായിരുന്നു അത്.
ഡൽഹിയുടെ മറ്റൊരു ദക്ഷിണാഫ്രിക്കൻ പേസറായ കഗിസൊ റബാഡയാണ് ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത് ബൗളർ. 153.91 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് റബാഡ ഈ നേട്ടത്തിലുള്ളത്. ഐപിഎലിൽ ഏറ്റവും വേഗമേറിയ മൂന്ന് ബൗളർമാരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയം.
ഈ സീസണിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയതിലും ഡൽഹി താരങ്ങളായ റബാഡയും നോർഷെയും ആദ്യ അഞ്ചിലുണ്ട്. എട്ട് മത്സരങ്ങളിൽനിന്ന് 18 വിക്കറ്റുള്ള റബാഡയാണ് പട്ടികയിൽ ഒന്നാമത്. 10 വിക്കറ്റുമായി നോർഷെ അഞ്ചാ
മതാണ്.