+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ സ്റ്റൈൽ; സ​ണ്‍​റൈ​സേ​ഴ്സിനെതിരേ സൂ​പ്പ​ർ കിം​ഗ്സിന് 20 റ​ൺ​സ് ജ​യം

ദു​ബാ​യ്: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 20 റ​ൺ​സ് ജ​യം. ഷെ​യ്ൻ വാ​ട്സ​ണ്‍ (38 പ​ന്തി​ൽ 42), അ​ന്പാ​ട്ടി റാ​യു​ഡു (34 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ മി​ക​വി​ൽ സി​എ​സ്കെ
ചെ​ന്നൈ സ്റ്റൈൽ; സ​ണ്‍​റൈ​സേ​ഴ്സിനെതിരേ സൂ​പ്പ​ർ കിം​ഗ്സിന് 20 റ​ൺ​സ് ജ​യം
ദു​ബാ​യ്: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 20 റ​ൺ​സ് ജ​യം. ഷെ​യ്ൻ വാ​ട്സ​ണ്‍ (38 പ​ന്തി​ൽ 42), അ​ന്പാ​ട്ടി റാ​യു​ഡു (34 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ മി​ക​വി​ൽ സി​എ​സ്കെ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ൺ​സ് എ​ടു​ത്തു. ഹൈ​ദ​രാ​ബാ​ദി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 147ൽ ​അ​വ​സാ​നി​ച്ചു. 57 റ​ൺ​സ് എ​ടു​ത്ത കെ​യ്ൻ വി​ല്യം​സ​ൺ ആ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

ടോ​സ് ജ​യി​ച്ച് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത സി​എ​സ്കെ ഓ​പ്പ​ണിം​ഗി​ന് സാം ​ക​റ​നെ ഇ​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. എ​ന്നാ​ൽ, മ​റു​വ​ശ​ത്തി​റ​ങ്ങി​യ ഫാ​ഫ് ഡു​പ്ലെ​സി നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ​ത​ന്നെ പൂ​ജ്യ​വു​മാ​യി മ​ട​ങ്ങി​യ​ത് ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി. 21 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി സാം ​ക​റ​നും പു​റ​ത്താ​കു​ന്പോ​ൾ ചെ​ന്നൈ​യു​ടെ സ്കോ​ർ 4.4 ഓ​വ​റി​ൽ ര​ണ്ടി​ന് 35. റാ​യു​ഡു​വും വാ​ട്സ​ണും മൂ​ന്നാം വി​ക്ക​റ്റി​ൽ 81 റ​ണ്‍​സ് നേ​ടി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ചെ​ന്നൈ​യെ താ​ങ്ങി​നി​ർ​ത്തി​യ​ത്. ധോ​ണി 13 പ​ന്തി​ൽ 21 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ 10 പ​ന്തി​ൽ 25 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​ന് 59 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് മി​ൻ​നി​ര​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. പിന്നീട് കരകയറാൻ അവർക്കായില്ല.