+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചാം കി​രീ​ട​വു​മാ​യി ബ​യേ​ണ്‍

മ്യൂ​ണി​ക്: ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് 2020ലെ ​അ​ഞ്ചാം കി​രീ​ടം. ജ​ര്‍മ​ന്‍ സൂ​പ്പ​ര്‍ ക​പ്പി​ല്‍ ബ​യേ​ണ്‍ 32ന് ​ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​നെ തോ​ല്‍പ്പി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ യോ
അ​ഞ്ചാം കി​രീ​ട​വു​മാ​യി ബ​യേ​ണ്‍
മ്യൂ​ണി​ക്: ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് 2020ലെ ​അ​ഞ്ചാം കി​രീ​ടം. ജ​ര്‍മ​ന്‍ സൂ​പ്പ​ര്‍ ക​പ്പി​ല്‍ ബ​യേ​ണ്‍ 3-2ന് ​ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​നെ തോ​ല്‍പ്പി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ യോ​സ്വ കി​മി​ഹ് 82-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലാ​ണ് ബ​യേ​ണി​ന്‍റെ ജ​യം. ര​ണ്ടു ഗോ​ളി​നു പി​ന്നി​ലാ​യ ഡോർട്ട്മുണ്ട് ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് കാ​ണി​ക​ളി​ല്ലാ​ത്ത അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​ക്കി​യി​രു​ന്നു.

ഈ ​ജ​യ​ത്തോ​ടെ ബ​യേ​ണ്‍ മൂ​ന്നു മാ​സ​ത്തി​നി​ടെ ബു​ണ്ട​സ് ലി​ഗ, ജ​ര്‍മ​ന്‍ ക​പ്പ്, യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ്, യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് എ​ന്നി​വ നേ​ടി. സാ​ധാ​ര​ണ​യാ​യി ബു​ണ്ട​സ് ലി​ഗ ജേ​താ​ക്ക​ളും ജ​ര്‍മ​ന്‍ ക​പ്പ് ജേ​താ​ക്ക​ളും ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് സൂ​പ്പ​ര്‍ ക​പ്പ്. എ​ന്നാ​ല്‍ ഈ ​ര​ണ്ടു ട്രോ​ഫി​യും ബ​യേ​ണ്‍ നേ​ടു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ലീ​ഗി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പു​ക​ളാ​യ ഡോ​ര്‍ട്ട്മു​ണ്ട് സൂ​പ്പ​ര്‍ ക​പ്പി​ല്‍ ബ​യേ​ണി​നെ​തി​രേ വ​ന്ന​ത്.