മുംബൈക്കെതിരേ സൂപ്പർ ഓവർ പോരാട്ടത്തിലൂടെ ബംഗളൂരു ജയിച്ചപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് ബംഗളൂരു ജഴ്സിയിലുള്ള ഒരു വനിത കൂടിയായിരുന്നു. ആർസിബിയുടെ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗമായ നവനീത ഗൗതം ആയിരുന്നു അത്. ഐപിഎൽ ടീമുകളിലെ ഏക വനിതാ സപ്പോർട്ടിംഗ് സ്റ്റാഫ് ആണ് മസാജ് തെറാപ്പിസ്റ്റായ നവനീത. 13 വർഷ ഐപിഎൽ ചരിത്രത്തിൽ ഡെക്കാൺ ചാർജേഴ്സ് മാത്രമാണ് ഇതിനു മുന്പ് വനിതാ സപ്പോർട്ടിംഗ് സ്റ്റാഫിനെ ഉൾപ്പെടുത്തിയത്.