ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിൽനിന്ന് 388 കോടി രൂപയ്ക്ക് ഈ മാസം 19ന് ലിവർപൂളിലെത്തിയ പോർച്ചുഗീസ് വിംഗർ ഡീഗോ ജോട്ട, ചുവപ്പ് ജഴ്സിയിലെ കന്നിമത്സരത്തിൽ ഗോളടിച്ച് ജോറായി തുടങ്ങി.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ലിവർപൂൾ 3-1ന് ആഴ്സണലിനെ കീഴടക്കി. 2019-2020 സീസണ് ജേതാക്കളായ ലിവർപൂളിന്റെ കരുത്തറിയിച്ച മത്സരം കൂടിയായിരുന്നു.
25-ാം മിനിറ്റിൽ അലക്സാഡ്രെ ലാകസെറ്റിലൂടെ ആഴ്സണൽ മുന്നിൽ കടന്നു. എന്നാൽ, സാദിയോ മാനെ (28), ആൻഡ്രൂ റോബേർട്ട്സണ് (34) എന്നിവരിലൂടെ ചെന്പട ആദ്യ പകുതിയിൽത്തന്നെ മുന്നിലെത്തി. രണ്ടാം പകുതി ലിവർപൂളിനു കടുപ്പമേറിയതായിരുന്നു. സമനില ഗോൾ നേടാനുള്ള സുവർണാവസരം ലാകസെറ്റ് നഷ്ടപ്പെടുത്തിയതോടെ ആഴ്സണൽ വിയർപ്പൊഴുക്കിയത് വെറുതെയായി. 88-ാം മിനിറ്റിൽ ജോട്ട മികച്ചൊരു വോളിയിലൂടെ ഗണ്ണേഴ്സിന്റെ വല കുലുക്കി.
മറ്റൊരു മത്സരത്തിൽ ആസ്റ്റണ്‍ വില്ല 3-0ന് ഫുൾഹാമിനെ കീഴടക്കി. മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലെസ്റ്റർ, ലിവർപൂൾ, എവർട്ടണ് എന്നിവ മൂന്ന് ജയവുമായി യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുണ്ട്.