മുംബൈ: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഡെർബിയായ കോൽക്കത്ത ഡെർബി ഇനി ഐഎസ്എലിലും. മോഹൻ ബഗാനു പിന്നാലെ ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) എത്തിയതോടെയാണിത്. ഈസ്റ്റ് ബംഗാൾ ഐഎസ്എൽ 2020-21 സീസണിന്റെ ഭാഗമായി.
ഐഎസ്എലിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ചെയർപേഴ്സണ് നിത അംബാനി ഇന്നലെ പ്രഖ്യാപിച്ചു.
പാരന്പര്യമേറെയുള്ള ഈസ്റ്റ് ബംഗാളും മോഹൻ ബഹാനും (എടികെ മോഹൻ ബഗാൻ) ഐഎസ്എലിന്റെ ഭാഗമായ സന്തോഷകരമായ വാർത്ത അറിയിക്കുകയാണെന്നു നിത അംബാനി പറഞ്ഞു.
നവംബറിൽ ആരംഭിക്കുന്ന ഏഴാം സീസണ് ഐഎസ്എലിലേക്ക് ഈസ്റ്റ് ബംഗാളും എത്തുന്നതോടെ ലീഗിലുള്ള ക്ലബ്ബുകളുടെ എണ്ണം 11 ആകും. ഐഎസ്എലിലേക്കു കോൽക്കത്ത കേന്ദ്രീകരിച്ച് ഈ സീസണിലേക്ക് എഫ്എസ്ഡിഎൽ ബിഡ് ക്ഷണിച്ചിരുന്നു. ഈ ബിഡിംഗ് ഏറ്റെടുത്ത ശ്രീ സിമന്റ്സ് ആണ് തങ്ങളുടെ ക്ലബ്ബിനെ ഐഎസ്എലിലേക്കെത്തിച്ചത്.
ഈ വർഷം എടികെയും മോഹൻ ബഗാനും ലയിച്ചാണ് എടികെ മോഹൻ ബഗാൻ രൂപംകൊണ്ടത്. ഐ ലീഗിലെ കോൽക്കത്ത ഡെർബിയായിരുന്നു ഈസ്റ്റ് ബംഗാൾ x മോഹൻ ബഗാൻ. ഫിഫയുടെ ക്ലാസിക്ക് ഡെർബി ലിസ്റ്റിൽ പെടുന്നതാണ് ഈ വൈരം. നവംബറിൽ ഗോവയിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും 2020-21 സീസണ് ഐഎസ്എൽ ആരംഭിക്കുക.
100-ാം വാർഷികം
ഈസ്റ്റ് ബംഗാൾ രൂപംകൊണ്ടതിന്റെ 100-ാം വാർഷിക ആഘോഷത്തിലൂടെയാണു ക്ലബ് നിലവിൽ കടന്നുപോകുന്നത്. 1920 ഓഗസ്റ്റ് ഒന്നിനായിരുന്നു ഈസ്റ്റ് ബംഗാൾ രൂപീകൃതമായത്. 1942ൽ ലീഗ് കിരീടം ആദ്യമായി സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ 39 തവണ ചാന്പ്യന്മാരായി റിക്കാർഡ് കുറിച്ചു. 16 ഡ്യൂറൻഡ്, 29 തവണ ഐഎഫ്എ കപ്പ് കിരീടങ്ങളും സ്വന്തമാക്കി റിക്കാർഡിനുടമകളാണ് ഈസ്റ്റ് ബംഗാൾ.