ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മൂന്ന് ഗോളിനു പിന്നിട്ടുനിന്നശേഷം കടംവീട്ടി ചെൽസി 3-3 സമനില സ്വന്തമാക്കി. എവേ പോരാട്ടത്തിൽ വെസ്റ്റ് ബ്രോംവിച്ചിനോടായിരുന്നു ചെൽസിയുടെ തിരിച്ചുവരവ് സമനില. അതേസമയം, ക്രിസ്റ്റൽ പാലസിനെ 2-1നു കീഴടക്കി എവർട്ടണ് സീസണിലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. എവർട്ടൻ ആണ് ലീഗിന്റെ തലപ്പത്ത്.