+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ണ്ണി​​ലു​​ട​​ക്കിയ ക​​ണ്ണ​​ട...

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് 44 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ചി​​ല കാ​​ര്യ​​ങ്ങ​​ളു​​ണ്ട്. പൂ​​ജ്യ​​ത്തി​​ൽ​​നി​​ൽ​​ക്ക
ക​​ണ്ണി​​ലു​​ട​​ക്കിയ ക​​ണ്ണ​​ട...
ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് 44 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ചി​​ല കാ​​ര്യ​​ങ്ങ​​ളു​​ണ്ട്. പൂ​​ജ്യ​​ത്തി​​ൽ​​നി​​ൽ​​ക്കേ പൃ​​ഥ്വി ഷാ​​യു​​ടെ ക്യാ​​ച്ച് എ​​ടു​​ത്തെ​​ങ്കി​​ലും എം.​​എ​​സ്. ധോ​​ണി​​ക്ക് അ​​ത് മ​​ന​​സി​​ലാ​​കാ​​തി​​രു​​ന്ന​​ത്, അ​​ർ​​ധ​​സെ​​ഞ്ചു​​റി ക​​ട​​ന്ന ഷാ​​യെ പി​​ന്നീ​​ട് ധോ​​ണി സ്റ്റം​​പ് ചെ​​യ്ത് പു​​റ​​ത്താ​​ക്കി​​യ​​ത്, ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ബൗ​​ള​​ർ​​മാ​​രു​​ടെ ക​​ണി​​ശ​​മാ​​യ ബൗ​​ളിം​​ഗ്... എ​​ന്നാ​​ൽ, ര​​സ​​ക​​ര​​മാ​​യ മ​​റ്റൊ​​ന്നു​​കൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നു, ക്യാ​​പ്പി​​റ്റ​​ൽ​​സ് താ​​രം ശി​​ഖ​​ർ ധ​​വാ​​ൻ ഫീ​​ൽ​​ഡിം​​ഗി​​നി​​ടെ ധ​​രി​​ച്ച ക​​ണ്ണ​​ട.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഇം​​ഗ്ലീ​​ഷ് ബൗ​​ള​​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റി​​ന്‍റെ ക​​ഴു​​ത്തി​​ലെ സ്വ​​ർ​​ണ മാ​​ല​​യു​​ടെ അ​​ത്ര വി​​ല​​പി​​ടി​​പ്പു​​ള്ള​​ത​​ല്ല ധ​​വാ​​ന്‍റെ ക​​ണ്ണ​​ട. എ​​ന്നാ​​ലും സൂ​​പ്പ​​ർ കിം​​ഗ്സ് x ക്യാ​​പ്പി​​റ്റ​​ൽസ് മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് മു​​ൻ താ​​ര​​മാ​​യ കെ​​വി​​ൻ പീ​​റ്റേ​​ഴ്സ​​ണിന്‍റെ ക​​ണ്ണി​​ൽപ്പെ​​ട്ട​​ത് ധ​​വാ​​ന്‍റെ ക​​ണ്ണ​​ട​​യാ​​യി​​രു​​ന്നു. ആ​​ർ​​ച്ച​​ർ അം​​ബാ​​സ​​ഡ​​ർ ആ​​യ പ്രാ​​ഗ്നെ​​ൽ ജ്വ​​ല്ല​​റി ഗ്രൂ​​പ്പ് 2019 മു​​ത​​ൽ സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ന്ന​​താ​​ണ് അദ്ദേഹന്‍റെ വന്പൻ മാ​​ല. ആ​​ഷ​​സി​​ലെ ഓ​​രോ വി​​ക്ക​​റ്റി​​നും ആ​​ർ​​ച്ച​​റി​​ന് ഓ​​രോ ര​​ത്നം വീ​​ത​​വും ജ്വ​​ല്ല​​റി ഗ്രൂ​​പ്പ് ന​​ൽ​​കി​​വ​​രു​​ന്നു​​ണ്ട്.

മ​​ത്സ​​ര​​ത്തി​​ന്‍റെ ക​​മ​​ന്‍റേറ്റ​​റാ​​യി​​രു​​ന്നു പീ​​റ്റേ​​ഴ്സ​​ണ്‍. ആ ​​ക​​ണ്ണ​​ട എ​​നി​​ക്കു വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ധ​​വാ​​ന്‍റെ ഗ്ലാ​​സ് ഇ​​ഷ്ട​​പ്പെ​​ട്ട കെ​​പി​​യു​​ടെ ക​​മ​​ന്‍റ്. ഉൗ​​ബ​​ർ കൂ​​ൾ നൈ​​റ്റ് ഗ്ലാ​​സ് ആ​​യി​​രു​​ന്നു ധ​​വാ​​ൻ അ​​ണി​​ഞ്ഞി​​രു​​ന്ന​​ത്.