കോൽക്കത്ത: ഐപിഎൽ 13-ാം സീസണ് യുഎഇയിലാണ് നടക്കുന്നതെങ്കിലും ഇന്ത്യയിൽ വാതുവയ്പ് സജീവമാണെന്ന് തെളിയിക്കുന്ന അറസ്റ്റ് കോൽക്കത്തയിലും ബംഗളൂരുവിലും നടന്നു. ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഒന്പത് പേരെ പോലീസ് ഇന്നലെ കോൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ആറു പേർ അറസ്റ്റിലായിരുന്നു.