ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽനിന്ന് ഉറുഗ്വെൻ താരം ലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്കു ചേക്കേറിയതിനെത്തുടർന്ന് ക്ലബ്ബിനെതിരെ വിമർശനവുമായി സൂപ്പർ താരം ലയണൽ മെസി. എതിർ ടീമിന്റെ ജഴ്സിയിൽ സുവാരസിനെ കാണുന്നതും എതിരെ കളിക്കുന്നതും വിചിത്രമാണ്. ഇങ്ങനെ സംഭവിച്ചതിൽ ഇപ്പോൾ ഒട്ടും അദ്ഭുതമില്ലെന്നും ബാഴ്സ മാനേജമെന്റിനെ പരോക്ഷമായി വിമർശിച്ചുമെസി സമൂഹമാധ്യമത്തിൽ കുറിച്ചു.