ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2020 സീസണ് ലേലത്തിൽ ഏറ്റവും വിലയേറിയ താരമായത് ഓസ്ട്രേലിയയുടെ പേസർ പാറ്റ് കമ്മിൻസ് ആയിരുന്നു. ടെസ്റ്റിൽ ലോക ഒന്നാം നന്പറായ കമ്മിൻസിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കാൻ മുടക്കിയത് 15.5 കോടി രൂപ.
പൊന്നുംവില കൊടുത്ത് നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ കമ്മിൻസ് വൻദുരന്തമാകുന്നതാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കണ്ടത്. കോൽക്കത്തൻ ടീം 49 റണ്‍സിന്റെ തോൽവി നേരിട്ട പോരാട്ടത്തിൽ കമ്മിൻസ് മൂന്ന് ഓവറിൽ വഴങ്ങിയത് 16.33 ഇക്കോണമിയിൽ 49 റണ്‍സ്. ഇതോടെ കമ്മിൻസിനെതിരേ രൂക്ഷ വിമർശനമാണുണ്ടായത്. കോൽക്കത്തയുടെ ആദ്യ മത്സരമായിരുന്നു.
ക്വാറന്റൈൻ കഴിഞ്ഞശേഷം മത്സരത്തിന് മണിക്കൂറുകൾക്കു മുന്‍പ് മാത്രമാണ് കമ്മിൻസിന് കളിക്കാനുള്ള അനുമതി ലഭിച്ചതെന്നാണ് കാർത്തിക്കിന്റെ വിശദീകരണം. ഒരു മത്സരംകൊണ്ട് കമ്മിൻസിനെ വിലയിരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാം ഓവർ എറിയാനാണ് കമ്മിൻസിന് കാർത്തിക് ആദ്യമായി പന്ത് നൽകിയത്. ആ ഓവറിൽ 15 റണ്‍സ് പിറന്നു. പിന്നീട് 15ഉം17ഉം ഓവറുകൾ എറിയാനെത്തിയപ്പോൾ വിട്ടുകൊടുത്തത് 15ഉം 19 ഉം റണ്‍സ് വീതവും.
20 ജയം നേടുന്ന ആദ്യ ടീമിന്ന നേട്ടം മുംബൈ ഇന്ത്യൻസ്
ഐപിഎൽ ചരിത്രത്തിൽ ഒരു എതിരാളിക്കെതിരേ 20 ജയം നേടുന്ന ആദ്യ ടീമിന്ന നേട്ടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. നൈറ്റ് റൈഡേഴ്സിനെതിരേയാണ് മുംബൈയുടെ ഈ നേട്ടം. നൈറ്റ് റൈഡേഴ്സിനോട് ആറ് തവണ മുംബൈ പരാജയപ്പെട്ടിട്ടുണ്ട്.