ആംസ്റ്റർഡാം: ഹോളണ്ട് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മുൻ താരം ഫ്രാങ്ക് ഡി ബോർ നിയമിതനായി. ഡച്ച് ടീമിന്റെ പരിശീലകനായിരുന്ന റോണൾഡ് കൂമൻ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ചുമതലയേറ്റ ഒഴിവിലാണ് ബോർ എത്തിയത്. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു ഡി ബോർ. അയാക്സ്, ഇന്റർ മിലാൻ, ക്രിസ്റ്റൽ പാലസ് ക്ലബ്ബുകളുടെയും പരിശീലകനായിരുന്നു.